Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vallarpadam Terminal

കണ്ടെയ്‌നര്‍ വട്ടംവച്ച് വല്ലാര്‍പാടം ടെര്‍മിനല്‍ ഗേറ്റ് ഉപരോധിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി: വല്ലാര്‍പാടം ഡിപി വേള്‍ഡ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഗേറ്റില്‍ കണ്ടെയ്‌നര്‍ ലോറിയുമായി ഉപരോധിച്ച ഡ്രൈവറെ മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പട്ടിത്തടം നുണ്ണംപുള്ളി വീട്ടില്‍ ഷാജഹാനെ (41) ആണ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കണ്ടെയ്‌നറുമായി ടെര്‍മിനലിലേക്ക് പ്രവേശിക്കാന്‍ എത്തിയപ്പോള്‍ വണ്ടിയുടെ ട്വിസ്റ്റ് ലോക്ക് തകരാറിലായതിനാല്‍ വാഹനം അകത്തോട്ട് പ്രവേശിക്കുന്നത് സെക്യൂരിറ്റിക്കാര്‍ തടഞ്ഞു.

ഇതോടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഡ്രൈവര്‍ കണ്ടെയ്‌നര്‍ വട്ടംവച്ച് മറ്റു വാഹനങ്ങള്‍ക്ക് കയറാന്‍ പറ്റാത്ത വിധം ഗേറ്റ് ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് ഡിപി വേള്‍ഡ് അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

Latest News

Corehub Up